മഞ്ഞപ്പിത്ത വ്യാപനം ; കളമശ്ശേരിയിൽ മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിൽ അസുഖം പടർന്നത് കിണർ വെള്ളത്തിൽ നിന്നാണെന്ന് കണ്ടെത്തൽ. ഗൃഹപ്രവേശനത്തിനെത്തിയവരിലാണ് മഞ്ഞപ്പിത്ത രോ​ഗ ബാധയുണ്ടായത്. നിലവിൽ 13 പേർക്കാണ് മഞ്ഞപ്പിത്ത ​രോ​ഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ടു മുതിർന്നവരും ഒരു കുട്ടിയും അതീവ ​ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷയത്തിൽ മന്ത്രി പി രാജീവ്, ന​ഗരസഭ ചെയർപേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് യോ​ഗം ചേരുകയും രോ​ഗ വ്യാപനമുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് നടത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി നഗരസഭയിലെ 10,12,14 വാർഡുകളിലായി 13 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പത്തിലധികം പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടർന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിക്കുകയും രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചിട്ടുണ്ട്.

സാധാരണയായി വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ ഐസും ശീതളപാനീയങ്ങളും വിൽക്കുന്ന കടകളിലും നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിൻറെയും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കൂടാതെ ജലസ്രോതസുകൾ അടിയന്തിരമായി ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള മുപ്പതിലധികം പേർക്കാണ് രോഗ ലക്ഷണമുള്ളത്. പത്താം വാർഡിൽ പെരിങ്ങഴയിൽ രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,12, വാർഡുകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....