പാതയോരങ്ങളിലെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച കേസുകളില്‍ പിഴ അടയ്ക്കാതെ നിയമലംഘകര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാതയോരങ്ങളിലെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച കേസുകളില്‍ പിഴ അടയ്ക്കാതെ നിയമലംഘകര്‍. സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ക്ക് 1.94 ലക്ഷം രൂപ പിഴയാണ് ചുമത്തിയത്. സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത ബോര്‍ഡുകള്‍ക്ക് 58.55 ലക്ഷം രൂപ പിഴയും ചുമത്തി. ഇതില്‍ പിരിഞ്ഞ് കിട്ടിയത് 7.19 ലക്ഷം രൂപ മാത്രമാണ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ക്ക് 1.94 ലക്ഷം രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പിഴ ചുമത്തിയത്. സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത ബോര്‍ഡുകള്‍ക്ക് 58.55 ലക്ഷം രൂപ പിഴയിട്ടതില്‍ 7.19 ലക്ഷം രൂപ പിരിഞ്ഞുകിട്ടി. 40.84 ലക്ഷം രൂപ പിഴ രാഷ്ട്രയീപാര്‍ട്ടികളുടെ ബോര്‍ഡുകള്‍ക്ക് പിഴ ചുമത്തിയപ്പോള്‍ പിരിച്ചെടുത്തത് 7000 രൂപയാണ്.

പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കാന്‍ കഴിഞ്ഞ പത്തുദിവസമായി തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ നടപടികളുടെ ഭാഗമായാണു പിഴയും നടപടികളും. മതപരവും അല്ലാത്തതുമായ സ്ഥാപനങ്ങളും സംഘടനകളും സ്ഥാപിച്ചവയ്ക്ക് 27.71 ലക്ഷം രൂപ പിഴയിട്ടപ്പോള്‍ പിരിച്ചത് 32,400 രൂപയാണ്. ചുമത്തിയ പിഴകളെല്ലാം എത്തിയാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1.29 കോടി രൂപ ലഭിക്കും. നിരത്തുകളില്‍ നിന്ന് നീക്കം ചെയ്ത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തിരുവനന്തപുരം പുത്തരിക്കണ്ട മൈതാനത്ത് നിക്ഷേപിച്ചിരിക്കുകയാണ്. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു ; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും

0
ഡൽഹി: ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11...

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാൾ പിടിയിൽ

0
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന...

സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം 25 ദിവസം പിന്നിട്ടു

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം...

അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...