Thursday, July 3, 2025 7:18 pm

കോവിഡ് 19 : മുന്‍കരുതലായി റാന്നിയിലും പന്തളത്തും ഐസലേഷന്‍ വാര്‍ഡ് തുറക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ നിലവില്‍ പൂര്‍ണ്ണ നിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, പന്തളം അര്‍ച്ചന ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഐസലേഷന്‍ വാര്‍ഡ് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനാണ് ഇത്. ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍വേണ്ടി കോന്നി മെഡിക്കല്‍ കോളേജ്, മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, റാന്നി അയ്യപ്പ ആശുപത്രി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

ബാത്ത് അറ്റാച്ച്ഡ് ആയ 41 മുറികള്‍ മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ ആശുപത്രിയില്‍ ലഭ്യമാണ്. കൂടുതല്‍ അടിയന്തിരഘട്ടം വരികയാണെങ്കില്‍ അധികമായി 20 മുറികള്‍കൂടി ആശുപത്രിയില്‍ ലഭ്യമാണ്. പന്തളം അര്‍ച്ചന ഹോസ്പിറ്റലില്‍ 32 മുറികളും ലഭ്യമാണ്. അര്‍ച്ചനാ ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലായായാണ് 32 മുറികള്‍ ഐസലേഷനായി ഉപയോഗിക്കുക. ആശുപത്രി വൃത്തിയാക്കി നല്‍കുന്നതിനായി എല്ലാ സഹായങ്ങളും പന്തളം നഗരസഭാ അധികാരികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആളുകളെ ഐസലേറ്റ് ചെയ്യുന്നതിന് അനുയോജ്യമായ ആശുപത്രികളാണിതെന്നും കളക്ടര്‍ പറഞ്ഞു. തിരുവല്ല സബ്കളക്ടര്‍ ഡോ.വിനയ് ഗോയല്‍,എന്‍എച്ച്എം ഡി.പി.എം ഡോ.എബി സുഷന്‍, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി, വൈസ് ചെയര്‍മാന്‍ ആര്‍.ജയന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് അപകടം ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

0
കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍...

മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി...

0
കൊല്ലം : ജില്ലയിലെ മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള...

ആരോഗ്യ – വൈദ്യുതി മേഖലകളിൽ പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം : രമേശ് ചെന്നിത്തല

0
പത്തനംതിട്ട : സംസ്ഥാനത്തെ ആരോഗ്യ - വൈദ്യുതി മേഖലകൾ ഇടതുപക്ഷ സർക്കാരിന്റെ...

ഇടതുപക്ഷ സർക്കാരിൻ്റെ ആരോഗ്യരംഗത്തെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ബിന്ദു ; വെൽഫെയർ പാർട്ടി

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ ബിന്ദു എന്ന സ്ത്രീ കെട്ടിടം തകർന്നുവീണ്...