Tuesday, April 30, 2024 3:05 am

വന്യജീവി ആക്രമണം തടയല്‍ ; കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ച ഫണ്ട് പൂർണ്ണമായി ഉപയോഗിക്കാതെ വനംവകുപ്പ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വന്യജീവി ആക്രമണം തടയാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ച ഫണ്ട് പൂർണ്ണമായി ഉപയോഗിക്കാതെ വനംവകുപ്പ്‌. എട്ട് വർഷത്തിനിടെ 76.96 കോടി രൂപ അനുവദിച്ചതിൽ 42 കോടി മാത്രമാണ് ചിലവഴിച്ചത്. വന്യജീവികളുടെ ആക്രമണം തടയാൻ വനംവകുപ്പിൽ പ്രത്യേകം സംഘങ്ങളെ നിയമിക്കുക, കിടങ്ങ് കുഴിക്കൽ, ഫെൻസിങ് നിർമാണം തുടങ്ങിയവയ്ക്കായാണ് കേന്ദ്രം പണമനുവദിക്കുന്നത്. പ്രൊജക്ട് എലിഫന്‍റിന്‍റെ ഭാഗമായി ആനകളുടെ സംരക്ഷണത്തിനും ആനകളുടെ ആക്രമണത്തിനും കേരളത്തിനനുവദിച്ച 32.83 കോടിയിൽ 30 കോടി കേരളം ചെലവഴിച്ചതായും വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വെച്ചുള്ള ഫ്രണ്ട് ലൈൻ സ്‌ക്വാഡുകൾ ശക്തമാക്കണമെന്നും പ്രദേശവാസികളെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കണമെന്നും കേന്ദ്ര നിർദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത.

ആനകളെ വനത്തിനകത്ത് തന്നെ പിടിച്ച് നിർത്തുക എന്നതിനായാണ് പ്രധാനമായും ഫണ്ട് വിനിയോഗിക്കുന്നത്. ഇതിനായാണ് ഫെൻസിങ് ഉൾപ്പടെയുള്ള മാർഗങ്ങൾ. മലയോരമേഖലയിലെ ആളുകളെ കൂട്ടി സ്‌ക്വാഡുകളും മറ്റും ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. നിലവിൽ ആർആർടി സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളും മന്ദഗതിയിലാണ്. പാലക്കാട് ജില്ലയിൽ ഒലവക്കോടുള്ള ആർആർടി മാത്രമാണ് സ്ഥിരമായുള്ളത്. എന്നാൽ ആനശല്യം രൂക്ഷമായ അട്ടപ്പാടി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ താത്ക്കാലിക ആർആർടിയാണുള്ളത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറും എടിഎമ്മുകൾ ; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

0
രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി...

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം...

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം ; എങ്ങനെ ലഭിക്കും എന്നറിയാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക്...

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...