കുറവിലങ്ങാട്: ഓണം അടുത്തെത്തി എന്നാൽ, തൂശനില കിട്ടാനില്ല. അതിർത്തി കടന്ന് വാഴയിലകൾ എത്തിത്തുടങ്ങിയെങ്കിലും വില കൂടുതലാണ്. അത്തം എത്തിയപ്പോൾ ഒരു തൂശനിലയുടെ വില 6 രൂപയിൽ എത്തി. തിരുവോണമാകുമ്പോൾ അതു 10 രൂപക്ക് മുകളിൽ എത്തുമെന്നും വ്യാപാരികൾ പറയുന്നു. ഓണസദ്യ കഴിക്കുന്നത് മലയാളി ആണെങ്കിലും ഇല എത്തുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, കമ്പം എന്നിവിടങ്ങളിൽനിന്നാണ് വാഴയിലകൾ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽനിന്നും ഇലയെത്തുന്നുണ്ട്. കമ്പം ഭാഗത്തുനിന്നു വൻതോതിൽ ഇലകൾ വിദേശത്തേക്കു കയറ്റി അയക്കുന്നുണ്ട്. ഇലയുണ്ടെങ്കിൽ വില നൽകി എടുക്കാൻ തയാറാണെന്ന് കമ്പത്തെ മൊത്ത വ്യാപാരികൾ കേരളത്തിലെ കേറ്ററിങ് യൂണിറ്റുകളെ അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























