കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ വില വർധന കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി വിപണി പരിശോധന കർശനമാക്കാൻ അധികൃതർ. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡ് ജില്ലയിലെ മൊത്ത – ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തും. വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, പർച്ചേസ് ബില്ലോ ഇൻവോയ്‌സോ ഇല്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുക, സാധനങ്ങൾ വാങ്ങിയ വിലയിലും വില്പനവിലയിലും ക്രമാതീതമായ വ്യത്യാസം വരുത്തുക, അളവ് തൂക്ക ഉപകരണങ്ങളിൽ മുദ്ര പതിപ്പിക്കാതിരിക്കുക, ഒരേ സാധനത്തിന് പല കടകളിൽ വ്യത്യസ്ത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ജില്ലാ കളക്ടർ എ ഗീതയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പൊതുവിപണി പരിശോധനയ്ക്ക് നിർദേശം നൽകിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.