വാടകവീട് അന്വേഷിക്കാനെന്ന വ്യാജേന വീടുകളിൽ എത്തും ; സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് യുവാവ്’

For full experience, Download our mobile application:
Get it on Google Play

ബംഗളുരു: വാടകവീട് അന്വേഷിക്കാനെന്ന വ്യാജേന വീടുകളിൽ എത്തി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് യുവാവ്. ഇയാൾ വസ്ത്രം മോഷ്ടിക്കുന്ന വീഡിയോ സഹിതം പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബംഗളുരു രാജഗോപാൽ നഗർ പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വീടുകളുടെ ടെറസിൽ കയറി നഗ്നതാപ്രദർശനം നടത്തിയതിനും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതനിും ഇയാൾക്കെതിരെ പരാതിയുണ്ട്. പുരുഷൻമാർ ഇല്ലാത്ത സമയത്താണ് ഇയാൾ വീടുകളിലെത്തി വാടകവീട് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.

സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലും ഇയാൾ എത്തിയിരുന്നു. വാടകയ്ക്ക് നൽകുമോ എന്ന് ചോദിച്ച് ഉള്ളിൽ കയറി വീട് മുഴുവൻ നോക്കുകയും കുളിമുറിയിൽ കയറുകയും ചെയ്യും. തുടർന്ന്, അടിവ്സ്ത്രങ്ങളും ബ്ലൗസുകളും മോഷ്ടിക്കുന്നതാണ് പതിവെന്നും പോലീസ് പറഞ്ഞു. ഇയാൾ വസ്ത്രം മോഷ്ടിക്കുന്നതിനിടെ പ്രദേശവാസികളിലൊരാൾ വീഡിയോ പകർത്തിയിരുന്നു. വീട്ടിൽ അലക്കാനിട്ടിരുന്ന തുണികളിൽ നിന്ന് ഒരു ബ്ലൗസ് മോഷ്ടിക്കുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. ഈ വീഡിയോ സഹിതം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് നടപടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി ; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്....

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...