ബെംഗളൂരു: കര്‍ണാടകയിലെ ബിജെപി ഭരണം വിലയിരുത്തി ജനം തീരുമാനമെടുക്കട്ടെയെന്ന് പ്രിയങ്ക ഗാന്ധി. കര്‍ണാടകയുടെ നല്ല ഭാവിക്കായി കോണ്‍ഗ്രസ് ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും കോൺഗ്രസിന് നല്ല ഭരണം കാഴ്ചവെക്കാനാകുമെന്ന് വിശ്വാസമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ‘വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്, അല്ലാതെ രാഷ്ട്രീയ നേതാക്കളുടെ പരസ്പര ആക്ഷേപങ്ങളല്ല പ്രധാനവിഷയം. യഥാർത്ഥ പ്രശ്നങ്ങള്‍ എന്താണെന്ന് എല്ലാ വിഭാഗം ജനങ്ങളും മനസിലാക്കണം’ എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നലെ ധാർവാഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളുടെ ദുരിതങ്ങൾ കേൾക്കുന്നതിനു പകരം അവരുടെ മുമ്പിൽ തന്റെ വേദന വിവരിക്കുന്ന ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
“ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിംഗ് തുടങ്ങി നിരവധി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ജനങ്ങളുടെ ദുരിതങ്ങൾ കേൾക്കുന്നതിന് പകരം തന്റെ വേദന അവരോട് പറയുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. സംസ്ഥാനത്തെ ബിജെപി സർക്കാർ ആരെയും ബഹുമാനിക്കുന്നില്ല. ജനങ്ങളെ ബഹുമാനിക്കാത്തത് രാജ്യത്തിനും സംസ്ഥാനത്തിനും ഗുണകരമല്ല, രാഷ്ട്രീയക്കാരെ നേതാക്കളാക്കുന്നത് ജനങ്ങളാണെന്ന് അവർ മറക്കുന്നു. അധികാരം പിടിച്ചെടുക്കാനും പണമുണ്ടാക്കാനും മാത്രമാണ് ബി.ജെ.പി സർക്കാരുകൾ രൂപീകരിക്കുന്നതെന്നും” പ്രിയങ്ക ഗാന്ധി ആരോപിച്ചു. മെയ് 10ന് കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ധാർവാഡ് ജില്ലയിലെ നവൽഗുണ്ട് നഗരത്തിൽ നടന്ന പൊതുറാലിയിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033