കാൻസർ, പ്രമേഹം മരുന്നുകളുടെ വില കുറയും

For full experience, Download our mobile application:
Get it on Google Play

ദില്ലി : പ്രമേഹം, കാൻസർ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സകളുടെയും മരുന്നുകളുടെയും വില കുറയുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. തന്റെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് പ്രസംഗത്തിനിടെയാണ് നിർമ്മല സീതാരാമന്റെ പ്രഖ്യാപനം. പ്രമേഹം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള താങ്ങാനാവുന്ന ചികിത്സ ഉറപ്പാക്കുക എന്നത് 2026 ലെ ബജറ്റിലെ ആരോഗ്യ സംരക്ഷണ മുൻഗണനയാണെന്ന് ധനമന്ത്രി പറഞ്ഞു.

17 മരുന്നുകൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാനും പ്രത്യേക മെഡിക്കൽ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ, ഭക്ഷണം എന്നിവയുടെ വ്യക്തിഗത ഇറക്കുമതിക്കുള്ള തീരുവ ഒഴിവാക്കുന്നതിനുള്ള പട്ടികയിലേക്ക് ഏഴ് രോഗങ്ങൾ കൂടി ചേർക്കാനും തീരുമാനിച്ചു. ഇന്ത്യയിൽ അമിതവണ്ണം വലിയ തോതിൽ വർദ്ധിച്ചു വരികയാണെന്നും പൊതുജനാരോ​ഗ്യം വെല്ലുവിളിയായി മാറുകയാണെന്നും സാമ്പത്തിക സർവേയിൽ ചൂണ്ടികാണിച്ചിരുന്നു. ആരോ​ഗ്യ മേഖലയ്ക്കായി അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുമെന്നും ഇതുവഴി മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയിൽ ഒരു മാനസികാരോഗ്യ സ്ഥാപനം കൊണ്ടുവരുന്നതിനായി സർക്കാർ NIMHANS 2.0 സ്ഥാപിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...