പാലക്കാട്: പാലക്കാട്ടെ ദുരഭിമാനക്കൊലയില്‍ അന്വേഷണസംഘം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. ജില്ലാ ക്രൈംബ്രാഞ്ച് സംഘം കൊല്ലപ്പെട്ട അനീഷിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കാന്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ അനീഷിന്‍റെ ഭാര്യ ഹരിത, അച്ഛന്‍ ആറുമുഖന്‍, സഹോദരങ്ങള്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.
മകന് ഭീഷണിയുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ലോക്കല്‍ പൊലീസ് ജാഗ്രത പുലര്‍ത്തിയില്ലെന്നും കുടുംബം ആവര്‍ത്തിച്ചു.പൊലീസിനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുന്ദരന്‍ അറിയിച്ചു.
അനീഷിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിലെ പ്രതികളായ പ്രഭുകുമാര്‍, സുരേഷ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകം നടന്ന സ്ഥലവും ക്രൈം ബ്രാഞ്ച് സന്ദര്‍ശിച്ചു