കര്‍ഷക പ്രതിഷേധം : ബിജെപി നേതാവിന്‍റെ വീട്ടില്‍ ചാണകം തള്ളി

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഢ് : പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ബിജെപി നേതാവിന്‍റെ വീടിന് മുന്നില്‍ ചാണകം തള്ളി. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

പ്രതിഷേധത്തിന്‍റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സംഭവത്തോട് പ്രതികരിച്ചു. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ തിക്ഷാന്‍ സുദിന്‍റെ വീടിന് മുന്നിലാണ് ട്രാക്ടര്‍ ട്രോളികളില്‍ ചാണകം തള്ളിയത്. പ്രതിഷേധക്കാരെന്ന് പറയുന്ന സംഘം വീടിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ചിലര്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ ചാണകം എടുത്തെറിയുകയും ചെയ്തു.
തന്‍റെ വീട്ടിലേക്ക് ചാണകം എറിഞ്ഞവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാന്‍ സുദ് പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി.
ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കര്‍ഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും അതിന്‍റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതിഷേധക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...