വൈദികന്‍ ചമഞ്ഞ് മാല മോഷ്ടിച്ചു ; പ്രതിയെ പിടികൂടി അടൂര്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വൈദികന്‍ ചമഞ്ഞ് പ്രാര്‍ഥിക്കാനെത്തി വയോധികയുടെ സ്വര്‍ണമാലയും പണവും മോഷ്ടിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍ മല വിസര്‍ജനം നടത്തി പോലീസുകാര്‍ക്ക് നേരെ വാരി എറിഞ്ഞു. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോളേജില്‍ ഷിബു എസ്.നായരെയാണ്(47) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വൈദികന്‍ എന്ന വ്യാജേന വീട്ടില്‍ കയറി പ്രാര്‍ത്ഥിച്ച ശേഷം വയോധികയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 ന് ചാങ്കൂര്‍ തോട്ടപ്പാലം പാലത്തിങ്കല്‍ മഞ്ജു സദനം വീട്ടില്‍ ബേബിയുടെ ഭാര്യ മറിയാമ്മ( 80) യുടെ കൈയില്‍ നിന്നും ആയിരം രൂപയും കഴുത്തില്‍ കിടന്ന ഉദ്ദേശം മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും പൊട്ടിച്ച് കടക്കുകയായിരുന്നു ഷിബു.

വിവിധ ജില്ലകളിലായി 36 കേസുകളില്‍ പ്രതിയാണ് ഇയള്‍. ഒക്ടോബര്‍ 30 നാണ് ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മറിയാമ്മയും ഭര്‍ത്താവും മകള്‍ മോളിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവിടെ എത്തിയ ഷിബു  പള്ളിയില്‍ നിന്നും മകള്‍ മോളിക്ക് ഒരു ലോണ്‍ അനുവദിച്ചതായി വയോധികയെ തെറ്റിദ്ധരിപ്പിച്ചു. ഇതിന്റെ തുടര്‍ നടപടികള്‍ക്കായി ആയിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച മറിയാമ്മ വീടിനുള്ളില്‍ ചെന്ന് ആയിരം രൂപ എടുത്തുകൊണ്ട് വന്ന സമയത്ത് പണം തട്ടിപ്പറിച്ച ശേഷം കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാലയും പൊട്ടിച്ച് ഷിബു ഓടി പോകുകയായിരുന്നു. മോളി ഈ സമയം തൊഴിലുറപ്പ് പണിക്ക് പോയിരിക്കുകയായിരുന്നു. പോലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...

മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോണിൽ വിളിച്ച് പോലീസിനെ അറിയിച്ച് പ്രതി

0
കൊല്ലം : കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ്...