ജനാഭിമുഖ കുർബാന ; സമരം കടുപ്പിച്ച് വൈദികർ നിരാഹാരം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സീറോ മലബാർ സഭയിലെ കുർബാന ഏകീകരണ തർക്കത്തിൽ സമരം കടുപ്പിച്ച് അങ്കമാലി അതിരൂപത വൈദികർ. പള്ളികളിൽ ഇന്ന് ജനാഭിമുഖ കുർബാന നടത്തും. പ്രത്യേക ഇളവ് നൽകണമെന്ന ആവശ്യത്തിലുറച്ച് മരണം വേരെ നിരാഹാരം തുടരുമെന്ന് വൈദികർ വ്യക്തമാക്കി. നിലപാട് വ്യക്തമാക്കാതെ സിനഡ് മൗനം തുടരുകയാണ്.

ജനാഭിമുഖ കുര്‍ബാന അർപ്പിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ലഭിച്ച താല്‍കാലിക അനുമതി സ്ഥിരമാക്കണമെന്നാവശ്യപ്പെട്ടാണ് അതിരുപതയിലെ വൈദികര്‍ നിരാഹാര സമരം നടത്തുന്നത്. അതിരൂപതാ സംരക്ഷണ സമിതി നേതാക്കളായ ഫാ. ബാബു ജോസഫ് കളത്തില്‍ സ്വകാര്യ ആശുപത്രിയിലും ഫാ. ടോം മുള്ളന്‍ചിറ രൂപത ആസ്ഥാനത്തുമാണ് നിരാഹാരം നടത്തുന്നത്.

സിനഡ് ഇളവ് നല്‍കിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് അതിരൂപതയിലെ പുരോഹിതരുടെ തീരുമാനം. ഇന്ന് സിനഡ് യോഗത്തിലെ വിവരങ്ങള്‍ ലഭിച്ച ശേഷമാകും തുടര്‍ സമരപരിപാടികളെകുറിച്ച് പുരോഹിതര്‍ അന്തിമ തീരുമാനമെടുക്കുക. കുര്‍ബാന ഏകീകരണത്തെച്ചൊല്ലി സിറോ മലബാര്‍ സഭയ്ക്കുള്ളില്‍ വീണ്ടും ഭിന്നത. ജനാഭിമുഖ കുര്‍ബാനയ്ക്കായി സംസാരിച്ചവരെ സിനഡില്‍ അടിച്ചമര്‍ത്തിയെന്ന ആരോപണമുയര്‍ത്തി വൈദികര്‍ രംഗത്തെത്തിയതാണ് ഭിന്നത രൂക്ഷമാക്കിയത്.

ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എറണാകുളം- അങ്കമാലി അതിരൂപതയെ അടിച്ചമര്‍ത്തുകയാണെന്നാണ് വൈദികരുടെ ആരോപണം. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടര്‍ന്ന് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചതിനെപ്പോലും സിനഡ് കുറ്റപ്പെടുത്തിയെന്നാണ് വൈദികരുടെ പരാതി. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...