അടൂരില്‍ പ്രിജി കണ്ണന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നിയമസഭാ തെരഞ്ഞടുപ്പില്‍ അടൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി പ്രിജി കണ്ണന്‍ ജനവിധി തേടും. 2020 – 25 വര്‍ഷം കൊല്ലം ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനില്‍ നിന്നും 10848 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് പ്രിജി കണ്ണന്‍ വിജയിച്ചത്. കേരള സര്‍വ്വകലാശാലയില്‍ ജനപ്രതിനിധികളുടെ പ്രതിനിധിയായി സെനറ്റ് അംഗമായിരുന്നു. എ.ഐ.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ എക്സിക്യുട്ടീവ്‌ അംഗം, സി.പി.ഐ നെടുവത്തൂര്‍ മണ്ഡലം കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കരീപ്ര എന്‍.നാരായണന്‍ ഉണ്ണി ഗ്രന്ഥശാല എക്സിക്യുട്ടീവ്‌ അംഗമാണ്.

കൊല്ലം എസ്.എന്‍ വനിതാ കോളേജില്‍ നിന്നും ബിരുദവും കൊല്ലം എസ്.എന്‍. കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും പത്തനാപുരം മൗണ്ട് താബൂര്‍ ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്. കരീപ്ര അരുവാറ്റൂര്‍ തെക്കേവിള വീട്ടില്‍ പരേതനായ ജി.ശശിധരന്‍റെയും അനിതയുടെയും ഇളയ മകളാണ്. കരുനാഗപ്പള്ളി സ്വദേശിയും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗവുമായ യു.കണ്ണന്‍ ആണ് ഭര്‍ത്താവ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ യുഎസ് ആക്രമണം ; വ്യോമ പ്രതിരോധം ശക്തമാക്കി ഇറാൻ

0
ടെഹ്റാൻ : തുടർച്ചയായ അഞ്ചാം ദിവസവും ഇറാനിൽ യുഎസ് വ്യോമാക്രമണം. ഹോർമുസ്...

വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടി ; നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല...

0
തിരുവനന്തപുരം: വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി...

അമിത ഫോൺ ഉപയോഗം ; ബ്രിട്ടനിൽ കൗമാരക്കാരുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് ‘രാത്രികാല കർഫ്യൂ’ നടപ്പാക്കും

0
ലണ്ടൻ : 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം...

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...