Thursday, April 25, 2024 3:53 pm

ശീതകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ കാർഷിക നിയമങ്ങൾ റദ്ദാക്കലും മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണമെന്ന കർഷകരുടെ ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നവംബർ 28 ന് രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. അതേദിവസം വൈകിട്ട് ബി.ജെ.പി പാർലമെന്ററി എക്സിക്യൂട്ടീവ് യോഗം ചേരും. ഉച്ചകഴിഞ്ഞ് എൻ.ഡി.എ നേതാക്കളുടെ യോഗം ചേരുമെന്നും സൂചനയുണ്ട്. ഈ യോഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ശീതകാല സമ്മേളനത്തിലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്. അതിനുള്ള ബിൽ ബുധനാഴ്ച മന്ത്രിസഭ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിളകളുടെ മിനിമം താങ്ങുവില സംബന്ധിച്ച നിയമമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം പിൻവലിക്കില്ലെന്ന് കർഷകർ പറഞ്ഞിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി എം.എല്‍.എക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ ഇടതുമുന്നണി ശ്രമിക്കുന്നുവെന്ന യു.ഡി.എഫ്...

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് ; 11 ജില്ലകളില്‍ കൊടും ചൂട് തുടരും

0
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ...

വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ : ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

0
കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...