സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെ പ്രധാനമന്ത്രി പാകിസ്താന് കൃത്യമായ മറുപടി കൊടുത്തു ; അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബാലാകോട്ട് വ്യോമാക്രമണം രാഷ്‌ട്രീയ ആയുധമാക്കി മാറ്റാനും തെറ്റിദ്ധാരണാജനകമായ രീതിയിൽ പ്രസ്താവകൾ നടത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനെ അവരുടെ മടയിൽ കയറി അടിക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിലെ സ്ഥിതിഗതികൾ ഏറെ മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. സർജ്ജിക്കൽ സ്‌ട്രൈക്കിനും വ്യോമാക്രമണത്തിനും ശേഷമുള്ള പാകിസ്താന്റെ പ്രതികരണം കണ്ടിരുന്നുവെങ്കിൽ പ്രതിപക്ഷ നേതാക്കൾ ഇത് പോലെ പറയില്ലായിരുന്നു. സോണിയ-മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ബോംബ് സ്‌ഫോടനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന മട്ടിലാണ് അവർ സംസാരിക്കുന്നത്.

ന്യുനപക്ഷ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്ന് ഭീകരാക്രമണങ്ങൾക്കെതിരെ ഒരു രീതിയിലും പ്രതികരിക്കാത്തവരാണ് ഇക്കൂട്ടർ. പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ വീട്ടിൽ കയറി അവർക്കുള്ള മറുപടി കൊടുത്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വഴി കശ്മീരിലെ സ്ഥിതിഗതികൾ ബിജെപി സർക്കാർ മാറ്റിമറിച്ചു. കർശന നടപടികളാണ് ഈ സമയം സ്വീകരിക്കേണ്ടി വന്നത്. ഇന്ത്യൻ ഭരണഘടന പാലിക്കേണ്ട എന്ന് പറഞ്ഞവർ ഇപ്പോൾ വോട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...

ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : യാത്രയ്ക്ക് മുൻപ് തന്നെ യാത്രക്കാരോട് ടിപ്പ് ചോദിക്കുന്ന...