മലപ്പുറം: ഗല്‍വാന്‍ താഴ്വരയിലെ സൈനിക ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ്. ലോക്സഭയില്‍ മൂന്നംഗങ്ങളും രാജ്യസഭയില്‍ ഒരംഗവുമുള്ള പാര്‍ട്ടിയാണ് ലീഗ്. എന്നിട്ടും ക്ഷണം ലഭിക്കാത്തത് പാര്‍ട്ടി നേതൃത്വത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്. ലീഗിനെ കൂടാതെ മറ്റു ചില പാര്‍ട്ടികളെയും കേന്ദ്രം ഒഴിവാക്കി. കേന്ദ്ര വിവേചനത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. യോഗത്തിലേക്ക് വിളിക്കാത്തത് അത്ഭുതകരമാണെന്നും നിരാശപ്പെടുത്തുന്ന തീരുമാനമാണെന്നും മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചു.
പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ്
RECENT NEWS
Advertisment