ന്യുഡല്‍ഹി : ഡിഎംകെ – കോൺഗ്രസ് പാർട്ടികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡിഎംകെയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. എൻഡിഎ ഭരണകാലത്തിൽ ഇന്ത്യയുടെ വികസനം 5ജിയിൽ എത്തി നിൽക്കുന്നു. എന്നാൽ ഡിഎംകെ 2 ജിയിൽ അഴിമതി നടത്തിയവരാണെന്നും വെറുപ്പിന്റെ രാഷ്ട്രീയമാണ് ഡിഎംകെ മുന്നോട്ടുവെയ്ക്കുന്നതെന്നും പ്രധാനമന്ത്രി തമിഴ്നാട്ടിൽ പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിനായി തമിഴ് നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായ വിമർശനമാണ് ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനെതിരെ ഉന്നയിച്ചത്. യുപിഎ സർക്കാർ സംസ്ഥാന സർക്കാരുകളെ അവഗണിച്ചു. രാഷ്ട്രീയം നോക്കി മാത്രമാണ് യുപിഎ സംസ്ഥാന സർക്കാരുകൾക്ക് സഹായം നൽകിയത്. എൻഡിഎ സർക്കാർ പത്തുവർഷത്തിൽ സംസ്ഥാനങ്ങൾക്ക് കോടിക്കണക്കിന് രൂപ നൽകി. സംസ്ഥാനങ്ങൾ വികസിച്ചാലേ രാജ്യം വികസിക്കുവെന്ന് ബിജെപിയ്ക്ക് അറിയാമെന്നും തമിഴ് നാടിനെ ഡിഎംകെ പിന്നാക്കം കൊണ്ടുപോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ ലോക് സഭ തെരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. ഉത്തർപ്രദേശിലെ 7 സീറ്റുകളിലേക്കും പശ്ചിമ ബംഗാൾ, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലെയും സ്ഥാനാർഥികളാണ് പട്ടികയിൽ ഉള്ളത്. മുൻ പ്രധാന മന്ത്രി ചന്ദ്ര ശേഖറിന്റെ മകൻ നീരജ് ശേഖർ ആണ് ഉത്തർ പ്രദേശിലെ ബല്ലിയ മണ്ഡലത്തിൽ സ്ഥാനാർഥി. നിലവിൽ രാജ്യസഭ അംഗമാണ്. ചണ്ഡീഗഡിൽ സിറ്റിംഗ് എംപി കിരൺ ഖേറിന് ബിജെപി ഇത്തവണ സീറ്റ് നൽകിയില്ല. ബംഗാളിലെ അസൻസോൾ സീറ്റിൽ മുതിർന്ന നേതാവ് എസ്.എസ് അലുവാലിയ മത്സരിക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































