ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. അതിഥികളെ മികച്ച രീതിയില്‍ തന്നെ സ്വീകരിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇത്തവണയും നരേന്ദ്ര മോദിയെ വ്യത്യസ്തമായ വിഭവങ്ങളൊരുക്കിയാണ് സ്വീകരിച്ചത്. ചാക്ക്-ചാക്ക്, കൊറോവായ് എന്നീ വിഭവങ്ങളാണ് മോദിയെ സ്വീകരിക്കാനായി റഷ്യ ഒരുക്കിവെച്ചിരുന്നത്. റഷ്യയിലെ പരമ്പരാഗത വിഭവങ്ങളാണ് ഇത് രണ്ടും. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞെത്തിയ തദ്ദേശീയരായ വനിതകളാണ് ഈ വിഭവങ്ങള്‍ നല്‍കി മോദിയെ സ്വീകരിച്ചത്. റഷ്യന്‍ സംസ്‌കാരത്തിന്റെ ചരിത്രത്തിലും വലിയ പ്രാധാന്യമുള്ള വിഭവങ്ങളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി രുചിച്ചത്. ഗോതമ്പ് മാവ് കുഴച്ചെടുത്ത് ചില ചേരുവകള്‍ കൂടി ചേര്‍ത്ത് ചെറുകഷ്ണങ്ങളാക്കി വറുത്തെടുത്ത് ഉണ്ടാക്കുന്ന മധുരപലഹാരമാണ് ചാക്ക്-ചാക്ക്. ചതുരക്കട്ടയുടെ ആകൃതിയിലോ ഗോളാകൃതിയിലോ ചാക്ക്-ചാക്ക് ഉണ്ടാക്കാം. ഇന്ന് മോദിക്ക് നല്‍കിയ ചാക്ക്-ചാക്ക് ഗോളാകൃതിയിലുള്ളതായിരുന്നു. റഷ്യയിലെ തതര്‍സ്താന്‍ മേഖലയുടെ ദേശീയ മധുരപലഹാരമാണ് ഇത്. അലങ്കാരപ്പണികള്‍ നടത്തിയ ഒരുതരം റൊട്ടിയാണ് കൊറോവായ്. സാംസ്‌കാരികമായി വലിയ പ്രാധാന്യമുള്ള ഈ വിഭവം മേഖലയിലെ വിവാഹം പോലുള്ള ചടങ്ങുകളിലെ പ്രധാന വിഭവമാണ്. കിഴക്കന്‍ സ്ലാവിക് നാടുകളാണ് കൊറോവായിന്റെ ജന്മദേശം. സ്ലാവുകള്‍ സൂര്യനെ ആരാധിച്ചിരുന്നു. അതിനാല്‍ കൊറോവായ് സൂര്യനെ പോലെ വൃത്താകൃതിയിലാണ് ഉണ്ടാക്കുക. ഐക്യത്തിന്റേയും സമൃദ്ധിയുടേയുമെല്ലാം പ്രതീകം കൂടിയാണ് ഈ വിഭവം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1