വയനാട്ടില്‍ പ്രിയങ്ക ഇന്ന് പത്രിക നല്‍കും ; സോണിയയും രാഹുലും ഖാര്‍ഗെയും ഒപ്പം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അമ്മ സോണിയാഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കയക്ക് ഒപ്പമുണ്ട്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വയനാട്ടിലെത്തും. രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമര്‍പ്പിക്കുക. രാവിലെ 11ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ നേതാക്കള്‍ അണി നിരക്കും. വരണാധികാരിയായ ജില്ലാ കലക്ടര്‍ക്കു മുന്‍പാകെ 12 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.10 ദിവസം പ്രിയങ്ക മണ്ഡലത്തില്‍ പ്രചാരണം നടത്തും. കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് ആവേശം പകരാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രചരണത്തിനായി നിരവധി പ്രവര്‍ത്തകര്‍ വൈകാതെ വയനാട്ടിലെത്തുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തും. രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ 3 ദിവസം മാത്രമാണുണ്ടായിരുന്നത്. 2 തവണ രാഹുല്‍ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടില്‍ വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ സോണിയ എത്തിയിരുന്നില്ല. എട്ടര വര്‍ഷത്തിനു ശേഷമാണു സോണിയ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നവ്യ ഹരിദാസാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍...

ഐഐടി ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം: ക്ലാസുകൾ റദ്ദാക്കി, അധികൃതരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ

0
ന്യൂഡൽഹി : ഐഐടി ഡൽഹിയിലെ എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ...

അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

0
ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന് കനത്ത തിരിച്ചടി. അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന...