അപ്രതീക്ഷിത അതിഥി ; പ്രിയങ്കയെ കണ്ട് അമ്പരന്ന് ത്രേസ്യ, കൊന്തയും മധുരവും നല്‍കി സ്വീകരണം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: ഒട്ടും പ്രതീക്ഷിക്കാതെയാണ് ത്രേസ്യയുടേയും കുടുംബത്തിന്റേയും ഹൃദയം നിറക്കുന്ന രീതിയില്‍ ബത്തേരിയിലെ വീട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം. ചൊവ്വാഴ്ച രാത്രിയോടെയാണ് സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ പ്രിയങ്കാ ഗാന്ധി എത്തിയത്. സപ്ത റിസോര്‍ട്ടിന് സമീപത്തെ കരിമാങ്കുളം പാപ്പച്ചന്‍-ത്രേസ്യ ദമ്പതികളുടെ വീട്ടിലാണ് പ്രിയങ്കയുടെ സന്ദര്‍ശനം. റിസോര്‍ട്ടിലേയ്ക്ക് പോകുന്നതിനിടെ ആളുകള്‍ ഫോട്ടോയെടുക്കുന്നത് കണ്ട് പ്രിയങ്ക വാഹനം നിര്‍ത്തി. ഇതിനിടയിലാണ് സൈനികനായിരുന്ന ത്രേസ്യയുടെ മകന്‍ കരിമാങ്കുളം ബിനോയി തന്റെ അമ്മയ്ക്ക് പ്രിയങ്കയോടുള്ള ആരാധനയും ഇഷ്ടവും പറയുന്നത്. കാലിന് സുഖമില്ലാത്തതിനാല്‍ റോഡിലേക്കിറങ്ങി വന്ന് കാണാന്‍ ബുദ്ധിമുട്ടുള്ള കാര്യം പറഞ്ഞതോടെ എന്നാല്‍ പിന്നെ ഇപ്പോള്‍ തന്നെ പോകാമെന്നായി പ്രിയങ്ക. അങ്ങനെയാണ് പ്രിയങ്ക ഗാന്ധി ത്രേസ്യയെ കാണാനെത്തുന്നത്. വീട്ടിലെത്തിയ പ്രിയങ്കയെ കണ്ട് ത്രേസ്യ ശരിക്കും അമ്പരന്നു. പിന്നീട് കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെച്ചു. കൊന്തയും മധുരവും നല്‍കിയാണ് പ്രിയങ്കയെ സ്വീകരിച്ചത്. പതിനഞ്ച് മിനിറ്റോളം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....