പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം റഷ്യ സന്ദർശിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ആദ്യവാരം റഷ്യ സന്ദർശിച്ചേക്കും. ജൂലൈ 8 നായിരിക്കും സന്ദർശനമെന്നാണാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന വിവരം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കായാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനായുള്ള സജീവമായ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മോസ്കോയിലെ റഷ്യൻ സർക്കാർ പ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു, ഇതിനു പിന്നാലെയാണ് സന്ദർശനം സംബന്ധിച്ച് ഇന്ത്യ കൂടുതൽ വ്യക്തത വരുത്തിയത്. ഈ വർഷം മെയ് മാസത്തിൽ പുടിൻ അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജൂൺ 9 നാണ് നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. 2022 ലെ യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ റഷ്യ സന്ദര്ശനമായിരിക്കും ഇത്. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിക്കായി 2021 ലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹം ; അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക...

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ

0
ന്യൂഡൽഹി : തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ...

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു : ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു

0
തൃശ്ശൂർ : തൃശ്ശൂരിലും മഴ ശക്തം. കരുവന്നൂർ പുഴയിൽ ജലനിരപ്പ്...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം ; പത്ത് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. പത്ത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു....