വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ യുവാക്കളുടെ ഉന്നമനമാണ് ലക്ഷ്യമെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടി തൊഴിലവസരം ഉറപ്പാക്കുമെന്നും മോദി പ്രഖ്യാപിച്ചു. ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഐടിഐ വിദ്യാര്‍ഥികള്‍ക്ക് മോദി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. 1000 ഐടിഐകളുടെ നിലവാരം ഉയര്‍ത്തുന്ന പി.എം. സേതു അടക്കം 62,000 കോടിയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്.

പ്രാദേശിക പ്രതിഭകളെ കണ്ടെത്തേണ്ടതും അവര്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കേണ്ടതും ആവശ്യമാണെന്ന് മോദി പറഞ്ഞു. ബിഹാറില്‍ ആര്‍ജെഡി സര്‍ക്കാരിന്‍റെ കാലത്ത് തൊഴിലന്വേഷിച്ച് യുവാക്കള്‍ സംസ്ഥാനംവിട്ട് പോവുകയായിരുന്നു. ഇന്ന് വിദ്യഭ്യാസ നിലവാരം ഉയര്‍ന്നുവെന്നും കര്‍പ്പൂരി ഠാക്കൂര്‍ നൈപുണ്യ വികസന സര്‍വകലാശാല വെര്‍ച്വലായി ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു. നാല് സര്‍വകലാശാലകളില്‍ പുതിയ അക്കാദമിക്, ഗവേഷണ കേന്ദ്രങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രി ജയന്ത് ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...