ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. അയ്യപ്പന്‍റെ സ്വത്ത് കൊള്ളയടിക്കാൻ ദേവസ്വം ബോർഡും സർക്കാരും കൂട്ടുനിന്നു. ഇത്തരക്കാരന്‍റെ കയ്യിൽ സ്വർണം കൊടുത്തുവിടാൻ ദേവസ്വം നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. 12 ദിവസം കൊണ്ട് സ്വർണപ്പാളി തിരിച്ചുവരുന്നതുവരെ ദേവസ്വം ബോർഡ് സർക്കാരും എന്ത് ചെയ്തു?. മോഷ്ടിച്ച കള്ളനെ അന്വേഷണത്തിന് ഉത്തരവാദിത്തപ്പെടുത്തുന്നത് ഗുരുതരമാണ്. ലാഘവത്തോടെ കാണാൻ കഴിയുന്ന കാര്യമല്ല ഇത്. തനിക്ക് ലഭിച്ചത് ചെമ്പ് പാളിയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്. അയ്യപ്പന്‍റെ സ്വത്ത് മോഷ്ടിക്കപ്പെട്ടു. ഇതിൽ സർക്കാറിന് ഉത്തരം ഉണ്ടോ?.

ആരുടെയും അറിവില്ലാതെയല്ല മോഷണത്തിന് സാഹചര്യം ഒരുക്കിയത്. അറിഞ്ഞുകൊണ്ട് നടന്നതാണ് കാര്യങ്ങൾ. വിജയ് മല്യ നൽകിയ സ്വർണത്തിന് എന്തുപറ്റി? സ്വർണ്ണത്തിന്മേൽ സ്വർണ്ണം പൂശാൻ കഴിയില്ലെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എടുത്ത സ്വർണം അവിടെ എത്തുമ്പോൾ ചെമ്പ് ആയതാണോ?. ദേവസ്വം വിജിലൻസ് അന്വേഷിച്ചതു കൊണ്ട് കാര്യമില്ല. ദേവസ്വം ബോർഡ് പ്രസിഡന്‍റിനെയും മന്ത്രിയെയും മാറ്റിനിർത്തണം. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടാകുമെന്ന വെപ്രാളം മാത്രമല്ല. ഇക്കാര്യങ്ങൾ പുറത്തുവരുമോ എന്ന ഭയം കൊണ്ടാണ് അയ്യപ്പ സംഗമം നടത്തിയത്. അയ്യപ്പ സംഗമം നടത്തി കണ്ണിൽ പൊടിയിട്ട് തട്ടിപ്പ് മറയ്ക്കാൻ കഴിയില്ല. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...