തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലേക്ക് പുറപ്പെട്ടു. കൊച്ചി നാവികസേന വിമാനത്താവളത്തിലേക്ക് പോയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് ഗുരുവായൂരിൽ എത്തുക. തൃശൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് പ്രധാനമന്ത്രി ഇറങ്ങുന്നത്. തുടർന്ന് റോഡ് മാർഗം ഗുരുവായൂർ ക്ഷേത്രത്തിലെത്തും. രാവിലെ 08.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം അദ്ദേഹം റോഡ് മാര്‍ഗം തന്നെ തൃപ്രയാര്‍ ക്ഷേത്രത്തിലേക്ക് പോകും. ഉച്ചയ്ക്ക് 12 ന് വെല്ലിംഗ്ടൺ ഐലന്റിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് കൊച്ചിൻ ഷിപ്പ്യാര്ഡിൽ മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.