കൊവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച പാടില്ലെന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ല : കൊവിഡ് മൂന്നാം തരം​ഗം പടിവാതിലിലെത്തിനിൽക്കെ നിയന്ത്രണങ്ങളിൽ വീഴ്ച പാടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല. കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയാണ്. വൈറസ് വകഭേദങ്ങളെ ജാ​ഗ്രതയോടെ കാണണം. വൈറസിന്റെ ജനിതക മാറ്റത്തെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. മാനദണ്ഡങ്ങൾ കർശനമാക്കി മൂന്നാം തരം​ഗത്തെ നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹിൽ സ്റ്റേഷനുകളടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആൾക്കൂട്ടം ആശങ്കപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. പ്രതിരോധത്തിലെ വീഴ്ചകളാണ് വെല്ലുവിളികളായത് . കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങൾക്ക് എപ്പോഴും  സാമ്പത്തിക പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സാഹചര്യത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കൊവിഡിനോട് നന്നായി പോരാടിയെങ്കിലും ചില സംസ്ഥാനങ്ങളിൽ  പൊസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്ന‌ത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...