പ്രധാനമന്ത്രിയുടെ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു ; ലിങ്ക് പങ്കുവെച്ച് അദ്ദേഹം

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രധാനമന്ത്രിയുടെ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്‌സ്ആപ്പ് ചാനൽ ഇന്ന് ആരംഭിച്ചു. ഒപ്പം ചാനൽ ഫോളോ ചെയ്യാനുള്ള ലിങ്കും അദ്ദേഹം പങ്കിട്ടു. ഒരു ട്വിറ്റർ ( എക്സ്) പോസ്റ്റിൽ, പ്രധാനമന്ത്രി അറിയിച്ചു. ‘ഇന്ന് എന്റെ വാട്ട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. ഈ മാധ്യമത്തിലൂടെ ആശയവിനിമയം പുലർത്താൻകാത്തിരിക്കുന്നു! https://www.whatsapp.com/channel/0029Va8IaebCMY0C8oOkQT1F എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയെന്നും അദ്ദേഹം ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

എന്താണ് വാട്ട്സ്ആപ്പ് ചാനല്‍: എങ്ങനെ തുടങ്ങാം
മെറ്റാ മേധാവി മാർക്ക് സക്കർബർഗ് ബുധനാഴ്ച ഇന്ത്യയിലടര്രം 150 ലധികം രാജ്യങ്ങളില്‍ ഒന്നിച്ച് വാട്ട്സ്ആപ്പിന്‍റെ പുതിയ ഫീച്ചര്‍ ആരംഭിച്ചു. വാട്ട്‌സ്ആപ്പ് ചാനല്‍ എന്നാണ് ഈ പുതിയ ഫീച്ചറിന്‍റെ പേര്. ഫേസ്ബുക്ക് പോസ്റ്റിൽ സക്കർബർഗ് പുതിയ ഫീച്ചറിനെക്കുറിച്ച് വ്യക്തമാക്കി. ‘ഞങ്ങൾ ആഗോളതലത്തിൽ വാട്ട്‌സ്ആപ്പ് ചാനലുകൾ അവതരിപ്പിക്കുകയാണ്, ആളുകൾക്ക് വാട്ട്‌സ്ആപ്പിൽ പിന്തുടരാൻ കഴിയുന്ന ആയിരക്കണക്കിന് പുതിയ ചാനലുകൾ ഇന്ന് ആരംഭിക്കുന്നു. പുതിയ ‘അപ്‌ഡേറ്റ്സ്’ ടാബിൽ നിങ്ങൾക്ക് ചാനലുകൾ കാണാനാകും’. വാട്ട്‌സ്ആപ്പ് ചാനലുകൾ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, കൂടാതെ വാട്ട്‌സ്ആപ്പിനുള്ളിൽ തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തികള്‍, സ്പോര്‍ട്സ് താരങ്ങള്‍, സിനിമതാരങ്ങള്‍ എന്നിവരുടെ അപ്‌ഡേറ്റുകൾ ചാനലുകള്‍ വഴി അറിയാന്‍ സാധിക്കും. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇതിനകം ചാനല്‍ ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...