പ്രിസം പദ്ധതി : അഭിമുഖം ഓഗസ്റ്റ് 26 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ പ്രിസം പാനലില്‍ ഒഴിവുള്ള ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കാന്‍ ഓഗസ്റ്റ് 26 ന് (ചൊവ്വ) അഭിമുഖം നടത്തുമെന്ന് ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജേര്‍ണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഓഗസ്റ്റ് 26 ഉച്ചയ്ക്ക് 2.00 നാണ് അഭിമുഖം. നിശ്ചിതസമയത്തിന് അര മണിക്കൂര്‍ മുമ്പ് കോട്ടയം കളക്ടറേറ്റ് സമുച്ചയത്തിലെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേഖലാ കാര്യാലയത്തില്‍ അപേക്ഷയും യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി എത്തണം.

ഐഡന്റിറ്റി തെളിയിക്കാന്‍ ആധാര്‍ / തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡോ പാന്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ആധികാരിക രേഖയോ ഹാജരാക്കണം.
വിശദവിവരം ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയത്തെ മേഖലാ ഓഫീസിലും പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0481 2561030 (മേഖല ഓഫീസ്), 0468 2222657 (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...