മുന്നൂറോളം തടവുപുള്ളികള്‍ക്ക് മൂന്ന് മാസത്തിനകം മോചനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്നൂറോളം തടവുപുള്ളികള്‍ക്ക് മൂന്ന് മാസത്തിനകം മോചനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.
75 -ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു മുഴുവന്‍ തടവുകാര്‍ക്കും ശിക്ഷാ കാലാവധി പരിഗണിച്ച്‌ 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നൂറോളം സാധാരണ തടവുകാരും ഈ ജീവപര്യന്തക്കാര്‍ക്കൊപ്പം മൂന്ന് മാസത്തിനകം ജയിലിനു പുറത്തിറങ്ങും.

വിവിധ കാരണങ്ങളാല്‍ ജയില്‍ ഉപദേശക സമിതികള്‍ അപേക്ഷ പരിഗണിക്കാതിരുന്ന 184 ജീവപര്യന്തം തടവുകാരില്‍, പറ്റാവുന്നവരെയെല്ലാം മോചിപ്പിക്കാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇവരുടെ പട്ടിക ആഭ്യന്തര, നിയമ, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഉപസമിതിയുടെ പരിശോധനയ്ക്കു വിട്ടു. ഇതില്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുന്നവരുണ്ട്. ഓരോരുത്തരുടെയും കേസ് വിശദമായി പരിശോധിക്കാനും, കഴിയുന്നവരെയെല്ലാം മോചിപ്പിക്കാനുമാണ് നിര്‍ദ്ദേശം. 50 പേരുടെ പരിശോധന പൂര്‍ത്തിയായി.

ദീര്‍ഘകാലം തടവില്‍ കഴിഞ്ഞവരെ മോചിപ്പിക്കാന്‍ ഓരോ ജയിലിലെയും ഉപദേശക സമിതികളാണു ശുപാര്‍ശ നല്‍കാറുള്ളത്. പുറത്തിറങ്ങുമ്പോള്‍ കുടുംബത്തിലും സമൂഹത്തിലും ലഭിക്കാവുന്ന സ്വീകാര്യത സംബന്ധിച്ച്‌ പോലീസിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ എതിരായതിനാല്‍ 184 ജീവപര്യന്തക്കാരുടെ മോചനത്തിനു ശുപാര്‍ശ നല്‍കിയില്ല. ഇതോടെയാണു സര്‍ക്കാര്‍ നേരിട്ടു മോചിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം കോവിഡ് വ്യാപനത്തിന്റെ പേരില്‍ ആറുമാസം മുന്‍പു പുറത്തുവിട്ട 506 ജീവപര്യന്തക്കാര്‍ തിരിച്ചു കയറിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....