തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ വര്‍ഷം പരോളിന് അര്‍ഹരായവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കും പരോള്‍ നല്‍കാന്‍ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
രണ്ട് ആഴ്ചത്തേക്കാണ് പരോള്‍ നല്‍കുക. ദുരന്ത നിവാരണ നിയമ പ്രകാരമാണ് പരോളിനുള്ള നടപടിയെടുത്തത്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അനുമതി നല്‍കിയത്. കണ്ണൂര്‍ , വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ അന്തേവാസികള്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. വിയ്യൂരില്‍ ജയില്‍ ജീവനക്കാരുള്‍പ്പെടെ 55 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂരില്‍ നൂറിലധികം പേര്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.