അപമാനിക്കാന്‍ ശ്രമം ; ജാമ്യത്തിന് പിന്നാലെ ക്രിക്കറ്റ് താരം പൃഥ്വി ഷാക്കെതിരെ പരാതിയുമായി യുവതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രിക്കറ്റ് താരം പൃഥ്വി ഷായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സപ്‌നഗില്ലും ഉള്‍പ്പെട്ട വിവാദം തുടരുന്നു. സെല്‍ഫി വിവാദ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ സപ്ന ക്രിക്കറ്റ് താരത്തിനും സുഹൃത്ത് ആശിഷ് യാദവിനുമെതിരെ മുംബൈ എയര്‍പോര്‍ട്ട് പോലീസില്‍ പരാതി നല്‍കി. പൃഥ്വി ഷായുടെ സുഹൃത്തിന്‍റെ കാര്‍ ആക്രമിച്ചതിന് ഒഷിവാര പോലീസ് കേസെടുത്ത എട്ടുപേരില്‍ ഒരാളാണ് പരാതിക്കാരിയായ യുവതി. പൃഥ്വി ഷായും സുഹൃത്തുക്കളുമാണ് തങ്ങളെ ആദ്യം പ്രകോപിപ്പിച്ചതെന്നും സപ്‌ന ആരോപിച്ചു.

പൃഥ്വി ഷാക്കെതിരെ സപ്ന ഗില്ലിന്‍റെ പുതിയ പരാതി
ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍റെ സെക്ഷന്‍ 34 (ഉദ്ദേശ്യത്തോടെയുള്ള ക്രിമിനല്‍ പ്രവൃത്തി), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 146 (കലാപം), 148 (ആയുധങ്ങളുമായി കലാപം), 149 (നിയമവിരുദ്ധമായ സംഘംചേരല്‍ കുറ്റം), 323 (സ്വമേധയാ മുറിവ് ഉണ്ടാക്കല്‍) 324 (അപകടകരമായ ആയുധങ്ങളാല്‍ സ്വമേധയാ മുറിവേല്‍പ്പിക്കുക), 351 (ക്രിമിനല്‍ ഫോഴ്‌സ് ഉപയോഗിക്കുക), 354 (അപമാനിക്കാന്‍ ശ്രമം), 509 എന്നിവ പ്രകാരമാണ് ഗില്‍ പൃഥ്വി ഷാക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 15 ന് ഒരു ക്ലബ്ബില്‍ പോയപ്പോള്‍ ക്രിക്കറ്റ് താരത്തെ മദ്യപിച്ച നിലയില്‍ കണ്ടതായി സപ്ന ഗില്‍ പറഞ്ഞു. തന്‍റെ സുഹൃത്തായ ശോഭിത് താക്കൂര്‍ സെല്‍ഫിക്കായി ഷായെ സമീപിച്ചപ്പോള്‍ ഷാ മോശമായി പെരുമാറിയെന്നും ബലമായി ഫോണ്‍പിടിച്ചെടുത്ത് തറയില്‍ എറിഞ്ഞ് കേടുവരുത്തിയെന്നും അവര്‍ ആരോപിച്ചു.

താന്‍ ഒരു കടുത്ത ക്രിക്കറ്റ് ആരാധികയല്ലെന്നും ഷാ ആരാണെന്ന് അറിയില്ലെന്നും യുവതി പറയുന്നു. സുഹൃത്ത് താക്കൂറിനെ ആക്രമിക്കരുതെന്ന് ഷായോടും സുഹൃത്തുക്കളോട് പറഞ്ഞു. സമയത്ത് ഷാ തന്നെ മോശമായി സ്പര്‍ശിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്. പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ക്രിക്കറ്റ് താരവും സുഹൃത്തുക്കളും തന്നോട് യാചിച്ചെന്നും അതാണ് ആ സമയം പരാതി നല്‍കാതിരുന്നതെന്നും ഗില്‍ പറയുന്നു.

അതിനിടെ  സ്വപ്ന ഗില്ലിനെതിരെ പണം തട്ടിയെടുത്തതിന് പൃഥ്വി ഷാ പരാതി നല്‍കി. എന്നാല്‍ ഞാന്‍ 50,000 രൂപ ചോദിച്ചെന്നാണ് അവര്‍ പറയുന്നത്. ഇന്നത്തേക്കാലത്ത് 50,000 എന്തിനുണ്ട്? എനിക്ക് രണ്ട് റീലുകള്‍ ഉണ്ടാക്കി ഒരു ദിവസം കൊണ്ട് അതിലുമധികം സമ്പാദിക്കാം. കുറഞ്ഞത് ആരോപണം ഉന്നയിക്കുമ്പോള്‍ അതിനൊരു നിലവാരം വേണം എന്നാണ് സപ്‌ന ഇതിന് മറുപടി നല്‍കിയത്. പൃഥി ഷായുടെ സുഹൃത്ത് യാദവിന്‍റെ പരാതിയില്‍ ഫെബ്രുവരി 17 ന് ഗില്ലിനെ അറസ്റ്റ് ചെയ്തിരുന്നു. അതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും സപ്ന പരാതിയില്‍ പറയുന്നു. അതേസമയം മുംബൈ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഇതുവരെ സപ്ന ഗില്ലിന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...