സ്വകാര്യതാ നിയമം ലംഘിച്ചു ; സി.വി ആനന്ദ ബോസിനെതിരെ അതിജീവിത

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ലൈംഗിക അതിക്രമ പരാതിയിൽ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ അതിജീവിത. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിച്ചതോടെ പരാതിക്കാരിയുടെ സ്വകാര്യത സൂക്ഷിക്കണമെന്ന നിയമം ലംഘിച്ചു. വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തിയ ഗവർണർക്ക് എതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കുമെന്ന് രാജ്ഭവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദൃശ്യങ്ങൾ ലഭ്യമാകുന്നില്ലെന്ന പോലീസ് ആരോപണത്തെ തുടർന്നായിരുന്നു തീരുമാനം. ദൃശ്യങ്ങൾ ആവശ്യമുള്ളവർക്ക് നൽകുമെന്നും മമതയെയും പോലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങൾ കാണിക്കുമെന്നുമാണ് രാജ്ഭവൻ പറഞ്ഞത് .

പീഡനപരാതിയിലെ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ ഗവർണർ സഹകരിക്കാത്തതിൽ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നും ഗവർണർക്കുള്ള ഭരണഘടനയുടെ പരിരക്ഷ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതിയെ ധരിപ്പിക്കു‌മെന്നും ബം​ഗാൾ സർക്കാർ നേരത്തേ അറിയിച്ചിരുന്നു. പീഡനപരാതിയിൽ സഹകരിക്കരുതെന്ന് കഴിഞ്ഞ ദിവസം ഗവർണർ രാജ്ഭവൻ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. രാജ്ഭവൻ ജീവനക്കാരിയാണ് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി ​രം​ഗത്തെത്തിയത് .രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താൽക്കാലിക ജീവനക്കാരിയായ ഇവർ ഗവർണറെ നേരിൽ കാണാൻ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...