അടൂര്‍ : കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി സ്വകാര്യസ്ഥാപനം വിട്ടുനല്‍കി ഏഴംകുളം സ്വദേശിനി. ഏഴംകുളം പ്ലാന്റേഷന്‍ ജംഗ്ഷനില്‍ പുത്തന്‍ബംഗ്ലാവ് വീട്ടില്‍ സുമിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഐസലേഷന്‍ വാര്‍ഡിനായി വിട്ടുനല്‍കിയത്. 35 പേരെ കിടത്താനുള്ള സൗകര്യം ഇവിടെ ലഭ്യമാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. 24 റൂമുകള്‍ക്ക് അറ്റാച്ച്ഡ് ബാത്ത്‌റൂം സൗകര്യം ഉണ്ട്. കൂടാതെ 11 പേരെ കിടത്തുന്നതിന് കോമണ്‍ ബാത്ത്റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആര്‍.ഡി.ഒ: പി.ടി എബ്രഹാം, ഏഴംകുളം നൗഷാദ്, ഇ എ.റഹിം, ഷെമീം എന്നിവരും എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നു.
ഐസലേഷന്‍ വാര്‍ഡിനായി ഏഴംകുളത്തെ സ്വകാര്യ കെട്ടിടം വിട്ടുനല്‍കി
RECENT NEWS
Advertisment