ജാഗ്രതയോടെ ജില്ലയിലെ ക്ഷീരസംഘങ്ങള്‍ 

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് രാജ്യം മുഴുവന് കരുതല്‍ നടപടി സ്വീകരിക്കുമ്പോള്‍ അവശ്യവസ്തുവെന്ന നിലയില്‍  ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ക്ഷീരവികസ വകുപ്പ്, മില്‍മ എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പാലിന്റെ സംഭരണവും വിതരണവും ഉറപ്പുവരുത്തിയിരിക്കുകയാണ് ക്ഷീരസംഘങ്ങള്‍.
ജില്ലയിലെ 175 പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ ദിവസവും രണ്ടുനേരവും ക്ഷീരകര്‍ഷകരും പാല്‍  ഉപഭോക്താക്കളും ബന്ധപ്പെടുന്ന ക്ഷീരസംഘങ്ങളില്‍ സോപ്പ്, ഹാന്‍ഡ്  വാഷ്, സാനിറ്റൈസര് എന്നിവ ക്രമീകരിച്ചിട്ടുള്ളതും ക്യൂവില്‍ നിശ്ചിത അകലം പാലിച്ചുമാണ് സംഭരണ വിതരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ച് എത്തിച്ചേരുന്ന കര്‍ഷകരും കുറഞ്ഞ അളവില്‍ പാല്‍ എത്തിച്ചിരുന്ന കര്‍്ഷകരും പിന്മാറി നില്‍ക്കുമ്പോള്‍ പാല്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍്ധന ഉണ്ടായതായി ക്ഷീരസംഘം ഭാരവാഹികള്‍ അറിയിച്ചു. സംഭരണ വിതരണ സമയങ്ങളില്‍ സംഘത്തില്‍ എത്തുന്ന കര്‍ഷകരെയും ഉപഭോക്താക്കളെയും ‘ബ്രേക്ക് ദ് ചെയ്ന്‍’ പരിപാടികളിലൂടെ ബോധവല്ക്കരണം നടത്തി സര്‍ക്കാരിനൊപ്പം തന്നെ നില്ക്കുകയാണ് ഈ രംഗത്ത് അര്‍പ്പണമനോഭാവത്തോടെ ജില്ലയില്‍  പ്രവര്‍ത്തിക്കുന്ന നാന്നൂറോളം ജീവനക്കാര്‍.
പ്രതിദിനം ശരാശരി 49000 ലിറ്റര്‍ പാല്‍ സംഭരണം നടത്തുന്ന ക്ഷീരസംഘങ്ങള്‍ 12000 ലിറ്റര്‍ പാല്‍ പ്രാദേശിക വില്പന നടത്തുകയും 37000 ലിറ്റര്‍ പാല്‍ മില്‍മയുടെ  തട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി പ്ലാന്റിലും നല്കുന്നതായി ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...