പേരാമ്പ്രയില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ; 22 പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പേരാമ്പ്ര വെള്ളിയൂരില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടം നടന്നതിന് പിന്നാലെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടി എന്ന് നാട്ടുകാര്‍ പറയുന്നു. മുഖത്ത് പരിക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയതായും സൂചനയുണ്ട്. മാനസ(62), നജ(21), അതുല്യ(25), പ്രകാശന്‍(55), അജിത്ത്(22), നിഖില്‍(18), പത്മിനി(65), ആതിര(28), സുനില(46), ഗീത(49), സുജിത(43), സജിദ(44), ചന്ദ്രന്‍(64) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.

കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുന്ന അജ്ഫാന്‍ ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവറുടെ സീറ്റിന് തൊട്ടു പിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയെയും ടാങ്കര്‍ ലോറി ഡ്രൈവറെയും പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെയും ടാങ്കറിന്റെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...