സ്വകാര്യ ബസ് കണ്ടക്ടർ ലോറിയിടിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : മലപ്പുറം ജില്ലയിലെ മഞ്ചേരി നെല്ലിപ്പറമ്പിൽ റോഡിലെ ഗതാഗതക്കുരുക്ക് തീർക്കാൻ ഇറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടർ ലോറിയിടിച്ചു മരിച്ചു. മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണിൽ അബ്ദുൽ കരീമിന്റെ മകൻ ജംഷീർ (39) ആണ് മരിച്ചത്. നെല്ലിപ്പറമ്പ്- അരീക്കോട് റോഡിൽ ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. അരീക്കോട്ടുനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ജംഷീർ.  ഗതാഗതക്കുരുക്കിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയ ജംഷീർ ബസിന് എതിരെ ലോറി വന്ന സൈഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിനിടയാക്കി.

ഇതിനിടെ ഡ്രൈവർ ലോറി മുന്നോട്ട് എടുത്തപ്പോൾ ലോറിക്കും ബസിനുമിടയിൽ പെട്ട് ജംഷീർ മരിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജംഷീറിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സൽമത്ത്. മക്കൾ:യാസിൻ, റിസ്വാൻ. മാതാവ്: സുബൈദ. സഹോദരങ്ങൾ: ജലീൽ, ജസീൽ. ലോറി ഡ്രൈവർ തൃക്കലങ്ങോട് പുളഞ്ചേരി അബ്ദുൽ അസീസിനെ(33) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...