Thursday, May 15, 2025 11:23 pm

വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ :  വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. വെള്ളാങ്കല്ലൂര്‍ നടപുവളപ്പില്‍ പ്രജിത്ത് (42) ആണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സഘമാണ് പ്രജിത്തിനെ അറസ്റ്റ് ചെയ്തത്. 2018 ല്‍ ബസ് യാത്രക്കിടെയാണ് പ്രജിത്ത് വീട്ടമ്മയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാവുകയും പിന്നീട് പ്രജിത്ത് വീട്ടമ്മയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. ഇതിനിടെ വീട്ടമ്മയുടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെയ്ക്കാനെന്ന വ്യാജേന പ്രതി കൈവശപ്പെടുത്തിയിരുന്നു.

പിന്നീട് വീട്ടമ്മ സ്വര്‍ണാഭരണങ്ങള്‍ തിരികെ ആവശ്യപ്പെട്ടു. ഇതോടെ പ്രതി ഫോണില്‍ സൂക്ഷിച്ചിരുന്ന ഇവരുടെ പല ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇങ്ങനെ ഭീഷണിപ്പെടുത്തി വീട്ടമ്മയിൽ നിന്നും 13 ലക്ഷത്തോളം രൂപ പ്രതി പലതവണകളായി കൈവശപ്പെടുത്തുകയും ചെയ്തു. വീണ്ടും പണമാവശ്യപ്പെട്ട് ശല്യപ്പെടുത്തിയതോടെയാണ് ഗത്യന്തരമില്ലാതെ വീട്ടമ്മ പോലീസില്‍ പരാതി നല്കിയത്. തുടർന്ന് പോലീസ് കേസെടുക്കുകയും പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച യു​വാ​വ് പിടിയിൽ

0
പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച...

പത്തനംതിട്ടയിൽ വീട്ടിൽ വഴക്കുപറഞ്ഞതിന്റെ പേരിൽ 15 കാരൻ രണ്ട് ഉറ്റസുഹൃത്തുക്കൾക്കൊപ്പം നാടുവിടാനൊരുങ്ങി

0
പത്തനംതിട്ട: വീട്ടിൽ വഴക്കുപറഞ്ഞതിന്റെ പേരിൽ 15 കാരൻ രണ്ട് ഉറ്റസുഹൃത്തുക്കൾക്കൊപ്പം നാടുവിടാനൊരുങ്ങി....

തുര്‍ക്കിയിൽ വൻ ഭൂകമ്പം ; 5.2 തീവ്രത രേഖപ്പെടുത്തി

0
അങ്കാര: തുര്‍ക്കിയിൽ വൻ ഭൂകമ്പം. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നതെന്ന്...

ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ഗോഡൗണിൽ നടന്ന തീപിടുത്തം ; സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ...

0
പുളിക്കീഴ് : ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ഗോഡൗണിൽ നടന്ന തീപിടുത്തം...