ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ഗോഡൗണിൽ നടന്ന തീപിടുത്തം ; സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം – ജോസഫ് എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പുളിക്കീഴ് : ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ഗോഡൗണിൽ നടന്ന തീപിടുത്തം സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യഥാർത്ഥ കാരണം കണ്ടെത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരളാ കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇത്തരം സ്ഥാപനങ്ങളിലും സംരംഭങ്ങളിലും എല്ലാം സുരക്ഷാ ഓഡിറ്റ് നിർബന്ധമാക്കണം. ഗോഡൗണിൽ സൂക്ഷിക്കുന്ന മദ്യത്തിന്റെ കൃത്യമായ കണക്ക് ഉണ്ടാവേണ്ടതാണ്. ഇത്തരം എല്ലാ സ്ഥലങ്ങളിലും സ്റ്റോക്കിന്റെ രജിസ്റ്ററും മറ്റും കൃത്യമായി സൂക്ഷിക്കാറുണ്ട്.

നടപടിക്രമമനുസരിച്ചു അത് നിർബന്ധമായി പാലിക്കേണ്ടതുമാണ്. എന്നാൽ വകുപ്പ് മന്ത്രിയും മാനേജിങ് ഡയറക്ടറും നൽകുന്ന വിശദീകരണത്തിൽ ഉദ്ദേശ കണക്ക് അല്ലാതെ കൃത്യമായ വിവരം നൽകുന്നില്ല. കൃത്യമായ വിവരം നൽകാൻ മടിക്കുന്നതു ദുരൂഹത വർദ്ധിപ്പിക്കുകയേയുള്ളൂ. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അധികൃതർ തയ്യാറാവണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. മുൻ ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, റെജി തൈക്കടവിൽ, എബി വർഗീസ്, ജിബിൻ സക്കറിയ, ജോയ് മുതലപ്പറമ്പിൽ, ജസ്സി മോഹൻ, മോഹൻ തൈക്കടവിൽ തുടങ്ങിയവരോടൊപ്പം ജോസഫ് എം.പുതുശ്ശേരി സംഭവസ്ഥലം സന്ദർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

0
കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്നു...

ഗുരുവായൂരിൽ റെക്കോർഡ് കല്യാണത്തിരക്ക്

0
ഗുരുവായൂർ: ചിങ്ങമാസത്തിന്റെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ...

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ; കായികവകുപ്പ് അന്വേഷണറിപ്പോർട്ട് കൈമാറി

0
കോഴിക്കോട് : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലിയോണൽ മെസിയേയും അർജന്റീനാ ടീമിനേയും...

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം : കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

0
കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പോലീസ് രജിസ്റ്റർ...