വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ :  വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. വെള്ളാങ്കല്ലൂര്‍ നടപുവളപ്പില്‍ പ്രജിത്ത് (42) ആണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സഘമാണ് പ്രജിത്തിനെ അറസ്റ്റ് ചെയ്തത്. 2018 ല്‍ ബസ് യാത്രക്കിടെയാണ് പ്രജിത്ത് വീട്ടമ്മയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാവുകയും പിന്നീട് പ്രജിത്ത് വീട്ടമ്മയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. ഇതിനിടെ വീട്ടമ്മയുടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെയ്ക്കാനെന്ന വ്യാജേന പ്രതി കൈവശപ്പെടുത്തിയിരുന്നു.

പിന്നീട് വീട്ടമ്മ സ്വര്‍ണാഭരണങ്ങള്‍ തിരികെ ആവശ്യപ്പെട്ടു. ഇതോടെ പ്രതി ഫോണില്‍ സൂക്ഷിച്ചിരുന്ന ഇവരുടെ പല ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇങ്ങനെ ഭീഷണിപ്പെടുത്തി വീട്ടമ്മയിൽ നിന്നും 13 ലക്ഷത്തോളം രൂപ പ്രതി പലതവണകളായി കൈവശപ്പെടുത്തുകയും ചെയ്തു. വീണ്ടും പണമാവശ്യപ്പെട്ട് ശല്യപ്പെടുത്തിയതോടെയാണ് ഗത്യന്തരമില്ലാതെ വീട്ടമ്മ പോലീസില്‍ പരാതി നല്കിയത്. തുടർന്ന് പോലീസ് കേസെടുക്കുകയും പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...