ഞള്ളൂരിൽ കടുവയെ കണ്ടെന്ന് സ്വകാര്യ ബസ് ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : അതുംമ്പുംകുളം ഞള്ളൂരിൽ കടുവയെ കണ്ടെന്ന് സ്വകാര്യ ബസ് ജീവനക്കാർ. ബസ് യാത്രക്കിടയിൽ ആണ് കടുവയെ കണ്ടതായി പറയുന്നത്. കഴിഞ്ഞ ദിവസം വനം വകുപ്പ് വാച്ചർ മണിയന്റെ വീടിന് സമീപം കടുവ ഇറങ്ങിയെന്ന അഭ്യൂഹത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറ സ്ഥാപിക്കുവാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് വനം വകുപ്പ് വാച്ചർ മണിയന്റെ വീടിന് സമീപം കടുവ ഇറങ്ങിയതായി അഭ്യൂഹം പരന്നത്. വനപാലകർ സ്ഥലത്ത് രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയുടെ കാൽ പാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് വളർന്നു നിൽക്കുന്ന കാടുകൾ തിരച്ചിലിന് തടസമാകുന്നുണ്ട്. പ്രദേശത്ത് ജനങ്ങൾ ഭീതിയിൽ ആയതിനെ തുടർന്ന് വനപാലകർ സ്ഥലത്ത് ക്യാമറ സ്ഥാപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങൾക്ക് മുൻപാണ് അതുമ്പുംകുളം ഭാഗത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

0
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി...

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ...

0
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി...

ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണ റിപ്പോർട്ട്...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ...