പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ ബാധിക്കുമെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രി സി പി ജോണുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും നേരിടുന്ന ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയത് സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആര്‍ടിസിക്ക് മാത്രം നേട്ടം ലഭിക്കാന്‍ ഇടയാക്കിയെന്നുമാണ് പരാതി.

പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യബസുകളില്‍ നിന്ന് വന്‍തോതില്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയിലേക്ക് യാത്ര മാറ്റി. യാത്ര സൗജന്യമാണെന്ന ഏകകാരണത്താലാണ് കെഎസ്ആര്‍ടിസിയിലേക്ക് മാറിയത്. തുടര്‍ന്ന് സ്വകാര്യബസുകളുടെ വരുമാനത്തില്‍ വന്‍നഷ്ടമാണ് ഉണ്ടായതെന്നും ബസ് സര്‍വീസ് നടത്തുകയെന്നത് സാമ്പത്തികമായി ലാഭകരമല്ലാതായി. ഇതിനകം 750 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍വീസുകള്‍ ഇല്ലാതാകുന്നത് ആയിരക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടത്തിന് ഇടയാക്കുന്നുവെന്നും ഓരോദിവസവും കൂടുതല്‍ സത്രീ യാത്രക്കാര്‍ ഒഴിഞ്ഞുപോകുന്നത് സ്വകാര്യ ബസുകളുടെ സാമ്പത്തിക നഷ്ടം വര്‍ധിപ്പിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽനിന്ന് പ്രധാനമന്ത്രി വരണം ; ഉത്തരേന്ത്യൻ ആധിപത്യത്തിനെതിരെ കായികമന്ത്രി ആഥവ് അർജുന

0
ചെന്നൈ: രാജ്യത്തിന്റെ പരമാധികാര പദവിയിലേക്ക് ദക്ഷിണേന്ത്യയിൽ നിന്നും വിശേഷിച്ച് തമിഴ്‌നാട്ടിൽ...

വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി

0
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി....

സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം...

റോഡിൽ ശുചിമുറി മാലിന്യം തള്ളി ; ഫയർഫോഴ്സെത്തി റോഡ് വൃത്തിയാക്കി

0
ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലം മുതൽ ചന്ത വരെയുള്ള പൊതുറോഡിൽ...