സ്വകാര്യ ബസുകളുടെ മത്സര ഓട്ടം : എറണാകുളം ജില്ലയിൽ പരിശോധന ശക്തം ; 233 നിയമലംഘനം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന വ്യാപകമാക്കി. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജൂലൈ 28ന് നടത്തിയ പരിശോധനയിൽ 233 സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്തി. 55 ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സിനെതിരെ നിയമ നടപടി ആരംഭിച്ചു. സിറ്റി ബസുകള്‍ ഡോര്‍ തുറന്നിട്ട്‌ അപകടകരമായി വാഹനം ഓടിച്ചതാണ് പ്രധാനമായും പരിശോധിച്ചത്.

ഗതാഗതം വകുപ്പ് മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പരിശോധന വ്യാപകമാക്കിയത്. റോഡിലുള്ള മത്സരങ്ങള്‍ ഒരു രീതിയിലും അനുവദിക്കുന്നതല്ല. പരിശോധന വരും ദിവസങ്ങളിലും തുടരും. ഇതു കൂടാതെ റഡാര്‍ എന്‍ഫോഴ്സ്മെന്റ് സംവിധാനമുള്ള വാഹനം ജില്ലയില്‍ പരിശോധന നടത്തുമെന്നും എറണാകുളം മദ്ധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പരിശോധനയില്‍ ആര്‍.ടി.ഓ (എന്‍ഫോഴ്സ്മെന്റ്), എറണാകുളം സ്ക്വാഡ്, ആര്‍.ടി.ഓ എറണാകുളത്തിലെ ഉദ്യോഗസ്ഥന്‍മാര്‍, ആര്‍.ടി.ഓ മൂവാറ്റുപുഴയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...