തൃശൂര്‍ : ഞായറാഴ്ചയിലെ സമ്പൂര്‍ണ ലോക്ഡൗണിന് പിന്നാലെ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള സര്‍വിസ് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകളുടെ തീരുമാനം. തിങ്കളാഴ്ചയോടെ മുഴുവന്‍ സര്‍വീസും നിര്‍ത്തിവെക്കുമെന്നാണ് സൂചന. ഡീസലിന്റെ നികുതിയില്‍ ഇളവ് വരുത്തിയും ഒരുവര്‍ഷത്തേക്ക് റോഡ് നികുതിയും ക്ഷേമനിധിയും ഒഴിവാക്കിയും ഇന്‍ഷുറന്‍സില്‍ ഇളവ് വരുത്തിയും ബസ് ചാര്‍ജ് വര്‍ധന പുനഃസ്ഥാപിച്ചും സര്‍വീസ് തുടങ്ങാനാവശ്യമായ നടപടി സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാവമെന്നാണ് ബസുടമകളുടെ ആവശ്യം.
വീണ്ടും സ്വകാര്യ ബസ്സുടമകളുടെ ഭീഷണി ; തിങ്കളാഴ്ച മുതല്‍ സര്‍വിസ് നിര്‍ത്തിവെക്കുന്നു
RECENT NEWS
Advertisment