സമയത്തെ ചൊല്ലി തര്‍ക്കം : കെഎസ്‌ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തോലന്നൂരില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചു. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനെയാണ് മര്‍ദിച്ചത്. പാലക്കാട് തോലന്നൂരില്‍ വൈകീട്ട് 4.30നാണ് സംഭവം. സമയം ക്രമം പാലിക്കാതെ സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നതിനെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ചോദ്യം ചെയ്തു. തുടർന്ന് വാക് തര്‍ക്കത്തിനിടെ ഷാഹുല്‍ ഹമീദിനെ സ്വകാര്യ ബസ് ജീവനക്കാർ മര്‍ദിക്കുകയായിരുന്നു.

ഇരുമ്പ് വടി കൊണ്ട് തലക്കടിയേറ്റ് ഷാഹുല്‍ ഹമീദിന് ഗുരുതരമായ പരിക്കേറ്റു. കു‍ഴല്‍മന്ദത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷാഹുല്‍ ഹമീദിനെ വിദഗ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്‌ആര്‍ടിസി ബസിന് മുന്നില്‍ സമയം ക്രമം തെറ്റിച്ച്‌ ഓടിയ എസ്‌ആര്‍ടി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് മര്‍ദിച്ചതെന്നും നാട്ടുകാരെത്തിയപ്പോള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടെന്നും കണ്ടക്ടര്‍ സുനീഷ് പറഞ്ഞു. പാലക്കാട് ഡിപ്പോയില്‍ 15 വര്‍ഷത്തിലേറെയായി ഷാഹുല്‍ ഹമീദ് ജോലി ചെയ്ത് വരികയാണ്. സംഭവത്തില്‍ കോട്ടായി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...