മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് അറ്റകുറ്റപ്പണി നടത്തിയ സ്വകാര്യ ബസ് സ്റ്റാന്റ് റോഡ്‌ അഞ്ച് ദിവസങ്ങൾക്കുള്ളിൽ തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് അറ്റകുറ്റപ്പണി നടത്തിയ റോഡ് 5 ദിവസങ്ങൾക്കുള്ളിൽ തകർന്നു. സ്വകാര്യ ബസ് സ്റ്റാൻഡിനു മുൻവശത്തു കൂടിയുള്ള റോഡിലാണ് അധികൃതർ മിനുക്ക് പണി നടത്തിയത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി. അബാൻ മേൽപാലം പണി നടക്കുന്നതിനാൽ സ്വകാര്യ ബസ് സ്റ്റാൻഡിനു മുൻവശത്ത് കൂടിയുള്ള റോഡ് ഏറെ നാളായി തകർന്ന് കിടക്കുകയായിരുന്നു. വ്യാപാരികൾ ഉൾപ്പെടെ ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കാൻ ശ്രമമുണ്ടായില്ല. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികം പ്രമാണിച്ചുള്ള സമ്മേളന വേദിയായി സ്വകാര്യ ബസ് സ്റ്റാൻഡിന്റെ വടക്കേ യാഡ് നിശ്ചയിച്ചത് അറിഞ്ഞതോടെ അധികൃതർ അറ്റകുറ്റപ്പണിയും ടാർ പൂശലും ഉടനടി നടത്തി. സ്വകാര്യ സ്റ്റാൻഡ് മുതൽ കെഎസ്ആർടിസിയുടെ ഭാഗത്ത് റോഡ് ചേരുന്നിടം വരെ തകർന്ന നിലയിലുള്ള റോഡിലെ കുഴികൾ അടച്ചതുമില്ല. ‌അധികൃതരുടെ ഈ സമീപനത്തിന് എതിരെ വലിയ പ്രതിഷേധവും രൂപപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...

മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോണിൽ വിളിച്ച് പോലീസിനെ അറിയിച്ച് പ്രതി

0
കൊല്ലം : കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ്...