കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി. വടകര ആർ ടി ഒ ഇന്നലെ വിളിച്ചു ചേർത്ത യോഗത്തെ തുടർന്ന് യുവജന സംഘടനകൾ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ് ഇന്ന് പുലർച്ചെ മുതൽ ബസുകൾ ഓടി തുടങ്ങിയത്. ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ റണ്ണിങ് ടൈം നീട്ടി നൽകാനും ജീവനക്കാർക്ക് പരിശീലനം നൽകാനും ഇന്നലെ ചേർന്ന യോഗം തീരുമാനമെടുത്തു. പേരാമ്പ്ര, ഉള്ളിയേരി ബസ് സ്റ്റാൻഡുകളിൽ ബസുകൾക്ക് പഞ്ചിങ് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

പേരാമ്പ്രയിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥി മരിച്ചതോടെയാണ് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജവാദ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന ജവാദിനെ ഇടിച്ചിട്ടു. ബസിന്റെ ടയര്‍ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. തുടർന്ന് വിദ്യാര്‍ഥി സംഘടനകളും യുവജന സംഘടനകളും ബസ് തടഞ്ഞ് സമരം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...