വിദ്യാർഥിനിയെ ബസിൽ നിന്ന് പിടിച്ചുതള്ളിയെന്ന് പരാതി ; സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സ്കൂൾ വിദ്യാർഥിനിയെ ബസിൽ നിന്ന് പുറത്തേക്ക് പിടിച്ചുതള്ളിയെന്ന പരാതിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. കരുനാഗപ്പള്ളി-ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന രാജ എന്ന ബസിനെതിരെയാണ് കരുനാഗപ്പള്ളി ജോയന്റ് ആർടിഒ നടപടി സ്വീകരിച്ചത്. കഴിഞ്ഞ 12ആം തീയതി വെളുത്തമണൽ ജങ്ഷന് സമീപമാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെയാണ് കണ്ടക്ടർ ബസിൽ നിന്ന് പുറത്തേക്ക് പിടിച്ചുതള്ളിയതെന്നാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതി. തുടർന്ന് അന്വേഷണം നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പിടിച്ചെടുത്തു. ശേഷം ബസിൻ്റെ ഫിറ്റ്‌നസ് റദ്ദാക്കുകയും വാഹനത്തിന് പിഴ ചുമത്തുകയും ചെയ്തു. കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി ജോയന്റ് ആർടിഒ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടൂരില്‍ തെരുവ് നായകള്‍ക്ക് അനധികൃത സംരക്ഷണമൊരുക്കിയ സ്ത്രീ പിടിയില്‍

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ തെരുവ് നായകള്‍ക്ക് അനധികൃതമായി  സംരക്ഷണമൊരുക്കിയ...

പെല്ലറ്റ് വിവാദം : ‘നിങ്ങൾ നിർഭയം ജോലി ചെയ്തോളൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം’ ;...

0
ന്യൂഡൽഹി : ഉദ്യോഗസ്ഥരോടു ജോലി നിർഭയം നിർവഹിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ...

അസമിൽ പ്രളയക്കെടുതി ; മരണം 78 ആയി, മൂന്ന് ലക്ഷത്തോളം പേർ ദുരിതത്തിൽ

0
ഗുവഹാത്തി : അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു....

33 വർഷങ്ങൾക്ക് ശേഷം ‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലേക്ക് ; 4K Atmos പതിപ്പുമായി കെ.ടി....

0
മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ക്ലാസിക് ചിത്രമായ...