പത്തനംതിട്ട : മുന്നറിയിപ്പില്ലാതെ കേരളത്തിലെ മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ സ്വകാര്യ ബസ്സുടമകള്‍ തയ്യാറെടുക്കുന്നു. ഇന്ന് കൂടിയ ഓൾ കേരളാ ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം എടുത്തതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടൽ ശ്രീകുമാർ പറഞ്ഞു.
ഡീസലിന്റെ വില ക്രമാതീതമായി വര്‍ധിക്കുകയാണ്. ബസ്സ് സര്‍വീസുകള്‍ ഒരുരീതിയിലും മുമ്പോട്ടു കൊണ്ടുപോകുവാന്‍ കഴിയില്ല. ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കുകയും സമരം പ്രഖ്യാപിക്കുകയും ചെയ്തതാണ്. എന്നാല്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും പ്രശ്നങ്ങള്‍ രമ്യമായി ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും ഉറപ്പു നല്‍കിയ മന്ത്രി ഇപ്പോള്‍ ഇക്കാര്യത്തെപ്പറ്റി മിണ്ടുന്നില്ല. തികഞ്ഞ അവഗണനയാണ് സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും അനുഭവിക്കുന്നതെന്നും കൂടല്‍ ശ്രീകുമാര്‍ പറഞ്ഞു. ഇനിയും വിട്ടുവീഴ്ചക്ക് ഇല്ല, സര്‍വീസ് നടത്തണമെങ്കില്‍ ഡീസലിന് സര്‍ക്കാര്‍ സബ്സിഡി നല്‍കണം, ദിനംപ്രതി ബാധ്യത കൂടിക്കൊണ്ടിരിക്കുകയാണ്. മുമ്പോട്ട് പോകുവാന്‍ ഒരു നിവര്‍ത്തിയും ഇല്ലാത്തതുകൊണ്ടാണ് സര്‍വീസ് നിര്‍ത്തി വെക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു. ഡിസംബര്‍ നാലിന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പു നല്‍കിയ മന്ത്രിയെ ഇപ്പോള്‍ കാണാനില്ല.
അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലാണ് കേരളത്തിലെ സ്വകാര്യ ബസ്സ് വ്യവസായം മുമ്പോട്ട് പോകുന്നത്. ഡീസലിന്റെ വില ഏകദേശം 12 രൂപയിൽ കൂടുതൽ പലപ്പോഴായി വർദ്ധിച്ച സാഹചര്യത്തിൽ ഇനിയും ഒരു മുന്നറിയിപ്പില്ലാതെ കേരളത്തിലെ മുഴുവൻ ബസ്റ്റ് സർവ്വിസുകളും നിര്‍ത്തി വെക്കുവനാണ് തീരുമാനമെന്നും അത് എന്നെന്നു മാത്രം പറയാന്‍ കഴിയില്ലെന്നും കൂടല്‍ ശ്രീകുമാര്‍ പറഞ്ഞു.