കോളജുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാസങ്ങള്‍ക്ക് ശേഷം കോളജുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍. പ്രവര്‍ത്തി സമയം നീട്ടിയതും ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയതിനെതിരെയുമാണ് കെ.പി.സി.ടി.എയുടെ പ്രതിഷേധം. കൊവിഡിനെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലു മുതല്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ക്ലാസുകള്‍. ഇതിന് പുറമെ ശനിയാഴ്ചയും പ്രവര്‍ത്തി ദിനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ഇതിനെതിരെയാണ് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ രംഗത്ത് എത്തിയത്. നിലവിലെ സമയക്രമം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ദുരിതത്തിലാക്കുമെന്നാണ് അധ്യാപകരുടെ വാദം. പുതുവര്‍ഷ ദിനത്തില്‍ അവധി എടുത്ത് പ്രതിഷേധിക്കാനാണ് കെപിസിടിഎയുടെ തീരുമാനം. സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാത്ത പക്ഷം ശനിയാഴ്ചകളിലെ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....