സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം ഐസിയു ബെഡ്ഡുകൾ കോവിഡ് ചികിത്സയ്ക്ക് നല്‍കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം ഐസിയു ബെഡ്ഡുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി മാറ്റി വെയ്ക്കുന്നതിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 26(2), 30(1)(2), 34(ജെ), 65(ബി), എന്നിവ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്. ഇതു പ്രകാരം ജില്ലയിലെ ഏഴ് സ്വകാര്യ ആശുപത്രികളിലെ ആകെയുള്ള 272 ഐസിയു ബെഡുകളില്‍ 27 എണ്ണം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ലഭ്യമാകും.

തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അഞ്ചും പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നാലും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 10 ഉം പത്തനംതിട്ട എംജിഎം മുത്തൂറ്റ് ആശുപത്രിയിലെ രണ്ടും ചായലോട് മൗണ്ട് സിയോണ്‍ ആശുപത്രിയിലെ മൂന്നും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ മൂന്നും ഐസിയു ബെഡുകളാണ് കളക്ടറുടെ ഉത്തരവു പ്രകാരം ലഭ്യമാകുക.

കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ നിശ്ചിത ശതമാനം കിടക്കകളും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും കോവിഡ് ബി, സി കാറ്റഗറിയില്‍പ്പെട്ട രോഗികള്‍ക്കായി സജ്ജീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടെന്നും ഉത്തരവില്‍ പറയുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് 19 മാനേജ്‌മെന്റ് കോര്‍ ഗ്രൂപ്പ് യോഗത്തില്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം ഐസിയു ബെഡുകള്‍ കോവിഡ് 19 രോഗികള്‍ക്കായി നീക്കി വയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...